ആന്റിഗ്വ: ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ മഴ, ഈര്‍പ്പമുള്ള ഔട്ട്ഫീല്‍ഡ്, മൂടല്‍മഞ്ഞ് എന്നിവയെല്ലാം വില്ലന്മാരായ എത്താറുണ്ട്. ഇതിനെല്ലാമപ്പുറത്ത് വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ രസകരമായ ഒരു സംഭവുമുണ്ടായി. തേനീച്ച കൂട്ടം കൂട്ടമായി പറന്നതിനെ തുടര്‍ന്ന് അല്‍പനേരത്തേക്ക് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു.
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം; പണവും സ്വര്‍ണവുമായി നവവധു മുങ്ങി
ശ്രീലങ്കയുടെ ബാറ്റിങ്ങിനിടെ 38-ാം ഓവറിലായിരുന്നു സംഭവം. തേനീച്ച ആക്രമണം ഒഴിവാക്കാന്‍ ഗ്രൗണ്ടിലുണ്ടായിരുന്ന എല്ലാവരും മുഖം മറച്ച് ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു. സ്ലിപ്പിലെ ഫീല്‍ഡറാണ് ആദ്യം ഗ്രൗണ്ടില്‍ കമിഴ്ന്ന് കിടന്നത്. പിന്നാലെ വിക്കറ്റ് കീപ്പറും ബൗളറും അംപയറും ബാറ്റ്‌സ്മാന്മാരും ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു. ആദ്യമായിട്ടല്ല ഇത്തരത്തില്‍ സംഭവിക്കുന്നത്. വീഡിയോ കാണാം…
'Bee'zarre scenes during #WIvSL third ODI: pic.twitter.com/Qw4gCVMqRW
— CricTracker (@Cricketracker) March 15, 2021
മത്സരം അഞ്ച് വിക്കറ്റിന് വിന്‍ഡീസ് ജയിച്ചിരുന്നു. ഇതോടെ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. 80 റണ്‍സുമായി പുറത്താവാതെ നിന്ന വാനിഡു ഹസരങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അഷന്‍ ഭന്ധാര (55) പുറത്താവാതെ നിന്നു.
ഡാരന്‍ ബ്രാവോയുടെ സെഞ്ചുറിയിലൂടെയായിരുന്നു വിന്‍ഡീസിന്റെ മറുപടി. 132 പന്ത് നേരിട്ട ബ്രാവോ 102 റണ്‍സ് നേടി. നാല് സിക്‌സും അഞ്ച് ഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഷായ് ഹോപ് (64), കീറണ്‍ പൊള്ളാര്‍ഡ് (53) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.