തന്‍റെ കുഞ്ഞുആരാധകന്‍റെ വീഡിയോ പങ്കുവച്ച്​ ഉമ്മൻ ചാണ്ടി

0
256

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ഉമ്മൻചാണ്ടി പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തന്നെ അനുകരിക്കുന്ന കുട്ടി ആരാധകന്‍റെ വീഡിയോയാണ്​ ഉമ്മൻ ചാണ്ടി ഫേസ്​ബുക്കിൽ പങ്കുവച്ചത്​. അമ്മയുടെ കയ്യിലിരിക്കുന്ന രണ്ടോ രണ്ടരയോ വയസ്​ പ്രായമുള്ള കുട്ടിയെയാണ്​ വീഡിയോയിൽ കാണുന്നത്​. ഉമ്മൻ ചാണ്ടിയെ കാണിക്കാൻ പറയു​േമ്പാൾ മുഖംകൊണ്ട്​ അനുകരിക്കുകയാണ്​ കുട്ടി. പലതവണ ഇത്​ കുട്ടി ആവർത്തിക്കുന്നുമുണ്ട്​.

https://www.facebook.com/watch/?v=449105146529875

ഇത്​ കണ്ടുനിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെയ​ും ഭാര്യ മറിയാമ്മയ​ുടേയും വീഡിയോയും എഡിറ്റുചെയ്​ത്​ ചേർത്തിട്ടുണ്ട്​. ‘പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്, വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്. അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം’-എന്ന കുറിപ്പോടെയാണ്​ ഉമ്മൻ ചാണ്ടി തന്‍റെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ നിന്ന്​ വീഡിയോ പങ്കുവച്ചിരിക്കുന്നത്​. വീഡിയോക്ക്​ ആയിരക്കണക്കിന്​ ലൈക്കുകളും നൂറുകണക്കിന്​ കമന്‍റുകളും ലഭിച്ചിട്ടുണ്ട്​.

Also Read സ്പൈഡര്‍മാനെയും വെട്ടി ദൃശ്യം 2

 

LEAVE A REPLY

Please enter your comment!
Please enter your name here