‘ഞാൻ കേരളത്തിന്റെ മൊത്തം മുഖ്യമന്ത്രിയാണ്’, കടയ്‍ക്കല്‍ ചന്ദ്രനും എതിരാളികളും നേര്‍ക്കുനേര്‍- ആവേശം വിതച്ച്​ മമ്മൂട്ടിയുടെ ‘വണ്‍’ സിനിമ ട്രെയിലര്‍

0
540

മമ്മൂട്ടി കേരള മുഖ്യമന്തിയായി വേഷമിടുന്ന ചിത്രം എന്നതിനാല്‍ ചര്‍ച്ചകളില്‍ ഇടം നേടിയതാണ് വണ്‍. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതു തന്നെയാണ് ട്രെയിലര്‍.

സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്‍ജയ് തിരക്കഥ എഴുതിയിരിക്കുന്നു. ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.  ഓരോ കഥാപാത്രത്തിന്റെയും സ്വഭാവവും ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. മുഖ്യമന്ത്രിയായ മമ്മൂട്ടിക്ക് പുറമേ പ്രതിപക്ഷ നേതാവ് മാടമ്പള്ളി ജയാനന്ദനായ മുരളി ഗോപിയും ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇഹാന കൃഷ്‍ണകുമാര്‍, നിമിഷ സജയൻ, ശങ്കര്‍ രാമകൃഷ്‍ണൻ, രഞ്‍ജിത്ത് തുടങ്ങിയവരെയെല്ലാം ട്രെയിലറില്‍ കാണാം,

മമ്മൂട്ടിയുടെ അഭിനയം തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം.

കേവലം രാഷ്‍ട്രീയ സിനിമയെന്നതിലുപരി കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നതാകും വണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here