ഗര്‍ഭകാലത്ത് വാക്‌സിന്‍ സ്വീകരിച്ചു; കൊവിഡ് പ്രതിരോധ ശേഷിയോടു കൂടിയുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി, ലോകത്ത് ആദ്യ സംഭവം

0
235

ഗര്‍ഭകാലത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച യുവതി കൊവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ലോകത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവമാണിത്. ഗര്‍ഭകാലത്തിന്റെ 36 ാം ആഴ്ചയിലാണ് ഗര്‍ഭിണി മോഡേണ എആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ചത്.

മൂന്നാഴ്ചയ്ക്ക് ശേഷം ഇവര്‍ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍തന്നെ കുഞ്ഞിന്റെ രക്തസാംപിള്‍ പരിശോധിച്ചപ്പോഴാണ് സാര്‍സ് കോവ് 2 വൈറസിനെതിരെ പ്രതിരോധം നല്‍കുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.

യുഎസിലെ ഫ്‌ളോറിഡയിലെ അറ്റ്‌ലാന്റിക് സര്‍വകലാശാലയില്‍ നിന്നുള്ള പോള്‍ ഗില്‍ബര്‍ട്ടും ചാഡ് റൂഡ്‌നിയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞിന് അവര്‍ മുലയൂട്ടുന്നുണ്ടെന്നും വാക്‌സിനേഷന്‍ പ്രോട്ടോക്കോള്‍ പ്രകാരം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് അവര്‍ സ്വീകരിച്ചുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here