Tuesday, November 26, 2024
Home Latest news കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് ഹൈക്കോടതിയുടെ വിമർശനം; കർണാടകയ്ക്ക് തിരിച്ചടി

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് ഹൈക്കോടതിയുടെ വിമർശനം; കർണാടകയ്ക്ക് തിരിച്ചടി

0
308

ബം​ഗളൂരു: കേരളത്തിൽനിന്നുള്ളവർക്ക് കർണാടകം ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക്  വിരുദ്ധമെന്ന് ഹൈക്കോടതിയുടെ വിമർശനം. കർണാടക സർക്കാരിനെ കർണാടക ചീഫ് ജസ്റ്റിസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

25 ചെക്പോസ്റ്റുകളുണ്ടായിട്ടും 4 എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോടതി ചോദിച്ചു. ഇത് കേന്ദ്രത്തിന്റെ ചട്ടങ്ങൾക്ക് എതിരാണ്. കാസർകോട് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പരിഹാസ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. ദക്ഷിണ കന്നഡ കളക്ടറോട് സംഭവത്തിൽ കോടതി വിശദീകരണം തേടി. കേസ് ഇനി മാർച്ച് 18ന് പരി​ഗണിക്കും.

Also Read വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും; അറിയേണ്ടതെല്ലാം

കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫെബ്രുവരി 16നാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്.

കോളേജുകളിലേക്കും ഹോസ്റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവർ സ്വന്തം ചെലവിൽ കൊവിഡ് പരിശോധന നടത്തണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here