കേന്ദ്രത്തിനെ വിമർശിക്കുന്ന അമ്പത് ഓൺലൈൻ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ നിര്‍ദേശം

0
375

സമൂഹമാധ്യമങ്ങൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ എന്നിവയെ നിയന്ത്രിക്കാന്‍ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗരേഖയില്‍ വിവാദ നിര്‍ദേശങ്ങള്‍. പുതിയ ഐ.ടി ചട്ടത്തിന്‍റെ ഭാഗമായ മാർഗരേഖയിലെ നിർദേശങ്ങൾ മൂന്ന് മാസത്തിനകം നടപ്പാക്കണം.

Also Read റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’

സർക്കാരിനെ വിമർശിക്കുന്ന അമ്പത് ഓൺലൈൻ മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നാണ് മന്ത്രിതല കമ്മിറ്റി തീരുമാനം. സംഘ് പരിവാർ അനുകാല പോർട്ടലായ ഓപ് ഇന്ത്യ പോലുള്ളവയെ പ്രോൽസാഹിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

വ്യാജവാർത്ത തുറന്നു കാട്ടുന്ന ‘ആൾട്ട് ന്യൂസ്’ സർക്കാരിനെ സംബന്ധിച്ച് അപകടകാരിയാണെന്നും മന്ത്രിതല കമ്മിറ്റി വിലയിരുത്തി.സർക്കാരിനെ നിരന്തരം വിമർശിക്കുകയും വ്യാജ വാര്‍ത്തകളുടെ ഫാക്ട് ചെക്ക് നടത്തുകയും ചെയ്യുന്ന ‘ആൾട്ട് ന്യൂസ്’ പോലെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിരന്തരം നിരീക്ഷിക്കണം. മിക്ക ഓൺലൈൻ പോർട്ടലുകളും സർക്കാർ വിമർശകരാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.

വിക്കീപീഡിയ എഡിറ്റിങ് നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിറ്റി നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. സമൂഹ്യ മാധ്യമങ്ങളിൽ പാർട്ടി-സർക്കാർ ഏകോപനം സാധ്യമാക്കണമെന്നും മന്ത്രിതല കമ്മിറ്റി ശിപാർശ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here