കര്‍ണാടക കൊവിഡ് പരിശോധന കടുപ്പിച്ചപ്പോള്‍ വെള്ളംകുടിച്ചത് കേരളാ ബി.ജെ.പി

0
360

കാസര്‍ഗോഡ്: അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിയായത് കേരള ബി.ജെ.പിക്ക്.

ഇതോടെ വിഷയത്തില്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയതെന്നും നിരീക്ഷണമുണ്ട്. തലപ്പാടിയില്‍ യാത്രക്കാര്‍ക്ക് ശനിയാഴ്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുണ്ടായിരുന്നില്ല.

കര്‍ണാടക അതിര്‍ത്ഥി മണ്ഡലമായ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്തുമാണ് മത്സരിക്കുന്നത്. അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ ഇത് ഇവരുടെ പ്രചാരണത്തെ ബാധിക്കും. ഇതേത്തുടര്‍ന്നാണ് നേതൃത്വം ഇടപ്പെട്ടതെന്നും നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പരിശോധന ഒഴിവാക്കിയത് എന്നും അഭിപ്രായമുണ്ട്.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here