ഐസിസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ; നടപടി രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെ

0
377

കണ്ണൂർ:ഐസിസ് (ഇസ്ലാമിക്ക് സ്റ്റേറ്റ്) റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ. റാഹിസ് റഷീദ് എന്നിവരെയാണ് എൻ.ഐ.എ അറസ്റ്റുചെയ്തത്.കേരളത്തിൽ എട്ടിടങ്ങൾ ഉൾപ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.

അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് അമീനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലാണ് കേരളത്തിൽ റെയ്ഡുകൾ നടന്നത്.ഇയാളുടെ നേതൃത്വത്തിൽ സമൂഹിക മാദ്ധ്യമങ്ങൾ വഴി ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നും എൻ.ഐ.എ പറയുന്നു. കേസിൽ ഇതുവരെ ഏഴ് പേരെയാണ് പ്രതിചേർത്തിരിക്കുന്നത്.

കേരളത്തിൽ മലപ്പുറം, കാസർകോട്, കണ്ണൂർ കൊല്ലം എന്നിവിടങ്ങളിലും ഡൽഹിയിൽ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്. റെയ്ഡിൽ ലാപ്ടോപ്പ്, മൊബൈൽ , സിംകാർഡുകൾ, പെൻഡ്രൈവ്, എന്നിവ കൂടാതെ ഐസിസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയതായും എൻ.ഐ.എ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here