ന്യൂഡൽഹി: രാജ്യത്തിന് ആശങ്കയായി റീടെയിൽ പണപ്പെരുപ്പ നിരക്ക് ഉയരുന്നു. ഫെബ്രുവരിയിൽ പണപ്പെരുപ്പം 5.03 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടേയും ഇന്ധനത്തിേന്റയും വില ഉയർന്നതാണ് പണപ്പെരുപ്പ നിരക്കിനേയും സ്വാധീനിക്കുന്നത്. പണപ്പെരുപ്പം 4.06 ശതമാനത്തിൽ നിൽക്കുമെന്നായിരുന്നു റോയിേട്ടഴ്സിന്റെ പ്രവചനം.
റിസർവ് ബാങ്കിന്‍റെ വായ്പ അവലോകന യോഗം പണപ്പെരുപ്പം ഉയരുന്നതിൽ ആശങ്ക പങ്കുവെച്ചിരുന്നു. എങ്കിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ ആർ.ബി.ഐ തയാറായിരുന്നില്ല. അതേസമയം, ഫാക്ടറി ഔട്ട്പുട്ടും കുറയുകയാണ്. 1.6 ശതമാനമായാണ് ഫാക്ടറി ഔട്ട്പുട്ട് കുറഞ്ഞത്. രാജ്യത്തെ ഉൽപാദനം സംബന്ധിച്ചൊരു സൂചികയാണ് ഫാക്ടറി ഔട്ട്പുട്ട്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുകയാണ്. അതിന് ആനുപാതികമായി എണ്ണകമ്പനികളും വില ഉയർത്തിയാൽ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക. അങ്ങനെയെങ്കിൽ ആർ.ബി.ഐ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരും.