ഉറപ്പിക്കാന്‍ വരട്ടെ, ഓട്ടോയിലെ പരസ്യത്തിന് 2000 രൂപ നല്‍കണം, ഇല്ലെങ്കില്‍ പിഴ ഉറപ്പ്

0
268

ട്ടോറിക്ഷകളിലെ തിരഞ്ഞെടുപ്പ് പരസ്യവുംവെച്ച് ചുമ്മാതങ്ങ് ഓടാമെന്ന് കരുതാന്‍വരട്ടെ. ഇത്തരം പ്രചാരണത്തിന് മോട്ടര്‍വാഹനവകുപ്പ് നിശ്ചയിച്ച തുകകേട്ടാല്‍ ഒന്ന് സഡന്‍ ബ്രേക്കിടും. ഒരുമാസത്തേക്ക് 2000 രൂപ. തയ്യാറാകാത്തവരില്‍നിന്ന് പിഴ ഈടാക്കും. ഓട്ടോറിക്ഷാ ഉടമയുടെ പേരിലാണ് നടപടിയുണ്ടാകുക.

‘ഉറപ്പാണ് എല്‍.ഡി.എഫ്.’ എന്ന പരസ്യവാചകമാണ് ഓട്ടോറിക്ഷകളുടെ മുകളില്‍ ഇടംപിടിച്ചത്. ഇതേക്കുറിച്ച് യു.ഡി.എഫ്. പരാതി നല്‍കിയിരുന്നു. വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇതുപ്രകാരം ഓട്ടോറിക്ഷയുടെ മുകള്‍ഭാഗം അളന്നു തിട്ടപ്പെടുത്തിയാണ് തുക നിശ്ചയിച്ചത്. തിരുവനന്തപുരം നഗരത്തില്‍മാത്രം 500-ഓളം ഓട്ടോകളില്‍ പരസ്യം പതിച്ചിട്ടുണ്ട്.

ഇതില്‍ നിയമലംഘനമില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. പരസ്യം പതിക്കുന്ന വാഹനം മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കണം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വാഹനം തടഞ്ഞുള്ള പരിശോധന ഉണ്ടാകില്ല. പകരം ഇ-ചെലാന്‍ വഴി പിഴ ചുമത്താനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here