ഇന്ത്യയിലും സെഞ്ച്വറി, ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പം ‘ഇന്ത്യയുടെ ഗില്‍ക്രിസ്റ്റ്’

0
289

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് മുന്‍ ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പം. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലാണ് ഗില്‍ക്രിസ്റ്റിനൊപ്പം പന്തും സ്ഥാനം പിടിച്ചിരിക്കുന്നത്. കളിക്കളത്തിലെ പ്രകടനം കണ്ട് ഗില്‍ക്രിസ്റ്റിനോട് പന്തിനെ പലരും ഉപമിച്ചിരുന്നു.

Also Read ഭര്‍തൃഗൃഹത്തിലേക്ക് യാത്രയാക്കുന്നതിനിടെ സങ്കടം സഹിക്കാനാകാതെ നവവധു ഹൃദയം പൊട്ടി മരിച്ചു

ഇന്ത്യയിലെ റിഷഭ് പന്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും ടെസ്റ്റിലെ മൂന്നാമത്തെ സെഞ്ച്വറിയുമാണിത്. നേരത്തെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും റിഷഭ് പന്ത് ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുണ്ട്. 2018ലെ ഇംഗ്ലണ്ട് പരമ്പരയില്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 114 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.

2019ല്‍ സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ 159 റണ്‍സും പന്ത് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 118 ബോളില്‍ 13 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയില്‍ പന്ത് 101 റണ്‍സ് എടുത്തിരുന്നു.

Also Read 2019-ല്‍ പാഴായത് 93.1 കോടി ടണ്‍ ഭക്ഷണം; ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം പാഴാക്കി

കരിയറിലെ 20ാം ടെസ്റ്റ് കളിക്കുന്ന പന്ത് 45.26 ശരാശരിയില്‍ 1358 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 71.47 എന്ന മികച്ച സ്ട്രൈക്കറേറ്റിലാണ് പന്തിന്റെ ബാറ്റിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here