അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് ബുധനാഴ്‍ച രാത്രി നടക്കും. ഡ്രീം 12 മില്യന്‍ സീരിസിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 1.2 കോടി ദിര്‍ഹമാണ് (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കുക. ഇതിന് പുറമെ രണ്ടാം സമ്മാനം ലഭിക്കുന്നയാളിനും 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കും.
ബുധനാഴ്‍ച രാത്രി യുഎഇ സമയം 7.30നാണ് ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പ്. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് പുറമെ മറ്റ് നാല് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ വിഭാഗത്തില്‍ ബി.എം. ഡബ്ല്യൂ കാറും വിജയികളെ കാത്തിരിക്കുകയാണ്.
പതിവില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണത്തെ നറുക്കെടുപ്പ് ഏറെ പുതുമയുള്ളതായിരിക്കുമെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിരവധി സര്‍പ്രൈസുകള്‍ കാത്തിരിക്കുന്ന പുതിയ അനുഭവമായിരിക്കും ഇതെന്നാണ് ബിഗ് ടിക്കറ്റിന്റെ വാഗ്ദാനം. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക്, യുട്യൂബ് പേജുകള്‍ വഴി നറുക്കെടുപ്പ് തത്സമയം കാണാം.
ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് ഒരു കോടി ദിര്‍ഹവും രണ്ടാം സമ്മാനമായി 50 ലക്ഷം ദിര്‍ഹവുമാണ് ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലെ സമ്മാനം. മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ വിഭാഗത്തില്‍ റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിക്കും. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റുകൂടി ഫ്രീയായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.