22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ

0
263

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എസ്​.ഡി.പി.​െഎയുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. 22 സ്ഥാനാർഥികളെയാണ്​ പ്രഖ്യാപിച്ചത്​.

Also Read ദർഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി

സാധ്യമായ മണ്ഡലങ്ങളിലെല്ലാം മത്സരിക്കുമെന്നും കൂടുതൽ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡൻറ്​ പി. അബ്​ദുൽ മജീദ്​ ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട നിലപാട്​ പിന്നീട്​ തീരുമാനിക്കും.

സ്ഥാനാർഥികൾ ഇവർ

അജ്​മൽ ഇസ്​മായിൽ – വാമനപുരം, ഷറാഫത്ത്​ മല്ലം – ചടയമംഗലം, ജോൺസൺ കണ്ടച്ചിറ – ചവറ, അഡ്വ. സുമയ്യ നജീബ്​ – കരുനാഗപ്പള്ളി, അഷ്​റഫ്​ ചുങ്കപ്പാറ – റാന്നി, എം.എം. താഹിർ – അമ്പപ്പുഴ, അജ്​മൽ കെ. മുജീബ്​ – പെരുമ്പാവൂർ, കൃഷ്​ണൻ എരഞ്ഞിക്കൽ – കുന്നത്തുനാട്​, വി.എം. ഫൈസൽ -കളമശ്ശേരി, റഷീദ്​ എടയപ്പുറം – ആലുവ, വി.എസ്.​ അബൂബക്കർ – കുന്ദംകുളം, ഫൈസൽ ഇബ്രാഹിം – മണലൂർ, എം.കെ. ഷമീർ – കൈപ്പമംഗലം, അഷ്​റഫ്​ വടക്കൂട്ട് – ഗുരുവായൂർ, എസ്​.പി. അമീർ അലി – പട്ടാമ്പി, അൻവർ പയഞ്ഞി – പൊന്നാനി, ബാബു മണി കരുവാരകുണ്ട് – നിലമ്പൂർ, മുസ്​തഫ പാലേരി – വടകര, നാസർ പേരോട്​ – നാദാപുരം, വാഹിദ്​ ചെറുവറ്റ – കുന്ദമംഗലം, ഷംസുദ്ദീൻ മൗലവി – കണ്ണൂർ, ലിയാഖത്ത്​ അലി – തൃക്കരിപ്പൂർ.

LEAVE A REPLY

Please enter your comment!
Please enter your name here