സ്പൈഡര്‍മാനെയും വെട്ടി ദൃശ്യം 2

0
589

ഐ.എം.ഡി.ബിയിൽ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ കൂടിയാണ് ജീത്തു ജോസഫിന്‍റെ ദൃശ്യം 2. സിനിമകളുടേയും വെബ് സീരീസുകളുടേയും ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐ.എം.ഡി.ബിയുടെ റേറ്റിങില്‍ 8.8 നേടിയാണ് ദൃശ്യം 2 ആദ്യ പത്തിലെത്തിയത്.

സ്പൈഡര്‍മാനെയും വെട്ടി ദൃശ്യം 2; മോസ്റ്റ് പോപ്പുലര്‍ സിനിമാ പട്ടികയില്‍ ആദ്യ പത്തില്‍

ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ‍, ദ് ലിറ്റിൽ തിങ്സ് എന്നീ സിനിമകൾക്കൊപ്പമാണ് ദൃശ്യം രണ്ടും പട്ടികയില്‍ ഇടംപിടിച്ചത്.

Also Read സ്ഥിരം മദ്യപാനികളായ ദമ്പതികളുടെ കലഹം കൊലപാതകത്തില്‍ കലാശിച്ചു; ഭര്‍ത്താവിനെ അരിവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

സ്പപൈഡര്‍മാന്‍ സീരീസസിലെ പുതിയ സിനിമയായ ‘സ്പൈഡര്‍മാന്‍; നോ വേ ഹോം’ പട്ടികയില്‍ ദൃശ്യത്തിനും പിറകിലാണ്. നിലവില്‍ ഐ.എം.ഡി.ബി പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് സ്പൈഡര്‍മാന്‍ ചിത്രം. റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here