തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ വ്യാപക പ്രതിഷേധം. സ്ഥാനാർഥി പട്ടികയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവായ വി.എം. സുധീരൻ രംഗത്തെത്തി ജയിക്കാൻ സാധ്യതയുള്ള പലരെയും അവഗണിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാത്രി വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി പൊലീസ്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് കോൺഗ്രസ് വിട്ടു. സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചു.
ഇരിക്കൂറിൽ സജീവ് ജോസഫിന് സീറ്റ് നൽകിയതിനെ ചൊല്ലി യു.ഡി.എഫ് ജില്ലാ ചെയർമാൻ അടക്കം 13 മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു. 22 ഡി.സി.സി അംഗങ്ങളും രാജിക്കത്ത് നൽകി.