സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിന് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; ഓട്ടോ ഡ്രൈവര്‍ക്കെതിരേ പരാതി (വീഡിയോ)

0
195

കണ്ണൂര്‍: സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിന് പാനൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് മുത്താറപ്പീടികയിലാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിനീഷാണ് മര്‍ദ്ദിച്ചത്. ക്ലാസിലെ പെണ്‍കുട്ടിക്കൊപ്പം റോഡിലൂടെ നടന്നുവരികയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറയുന്നു.

നാട്ടുകാരുടെ കണ്‍മുമ്പില്‍വച്ചായിരുന്നു ആക്രമണം.ആരും തന്നെ തുടക്കത്തില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല എന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനം തുടരുന്നതിടെ അവസാനമാണ് നാട്ടുകാര്‍ ഇടപെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലിസ് ശ്രമിക്കുന്നതായി കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. കേസ് വേണോ ഒത്തുതീര്‍പ്പാക്കിയാല്‍ പോരേ എന്ന് പോലിസുകാര്‍ ചോദിച്ചതായി കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here