Friday, January 24, 2025
Home Kerala വോട്ടർ പട്ടികയിലെ ക്രമക്കേട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി

വോട്ടർ പട്ടികയിലെ ക്രമക്കേട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി

0
338

തിരുവനന്തപുരം: കേരളനിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പരാതി നൽകിയത്.

വിവാഹം കഴിഞ്ഞ് അഞ്ച് മാസമായിട്ടും മധുവിധു ആഘോഷിക്കാതെ ഭാര്യ; യുവാവ് നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം

ഉദുമ, കഴക്കൂട്ടം, വട്ടിയൂർക്കാവ് അടക്കം ഒന്‍പത് മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്നാണ് പരാതി. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലകഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു.

സംഘടിതമായി ചില നിക്ഷിപ്ത താത്പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രമം നടത്തിയിരിക്കുന്നത്. അവര്‍ ഐഡന്റിറ്റി കാര്‍ഡുകല്‍ കയ്യടക്കിയിരിക്കുകയാണ്. പിന്നീട് വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്. സംസ്ഥാനത്തുട നീളം ഇത് സംഭവിച്ചിരിക്കുന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here