‘വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ’; വൈറലായി മോദിയുടെ പഴയ ട്വീറ്റ്

0
217

രാജ്യത്ത് പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

2013ൽ യു.പി.എ ഭരണകാലത്ത് ​ഗ്യാസ് വില വർദ്ധനവിനെ പരിഹസിച്ച് മോദി കുറിച്ച് ട്വീറ്റാണ് ഇന്ന് വീണ്ടും ചർച്ചയാവുന്നത്.

നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്​കരിക്കൂ. അവർ അതും തട്ടിപ്പറിച്ചെടുക്കുകയാണ് എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്​.

ഗാർഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ ഇന്ന് കൂടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വീണ്ടും ഉയർന്നു വന്നത്.

Also Read:കടംവാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊന്നു

30 ദിവസത്തിനിടെ നാലാം തവണയാണ് പാചകവാതക വില വീ വർദ്ധിപ്പിക്കുന്നത്. മൂന്ന് മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ 226 രൂപയാണ് വില വർദ്ധിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here