വോട്ടിന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നവയുടെ പട്ടിക പുറത്തിറക്കി

0
205

ആലപ്പുഴ: വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍, പോസ്‌റ്റോഫീസില്‍ നിന്നോ ബാങ്കില്‍നിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകള്‍, പാന്‍കാര്‍ഡ്, എന്‍.പി.ആറിന് കീഴില്‍ ആര്‍.ജി.ഐ നല്‍കുന്ന സ്മാര്‍ട് കാര്‍ഡുകള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍വകുപ്പ് നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്,ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ തിരിച്ചറിയല്‍ രേഖ, എം.പി, എം.എല്‍.എ, എം.എല്‍.സി എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ് എന്നിവയാണ് കമ്മീഷനംഗീകരിച്ച രേഖകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here