വിവിധ മേഖലകളിൽനിന്ന്​ വിസ മാറ്റത്തിന്​ അനുമതി

0
204

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിവിധ മേഖലകളിൽനിന്ന്​ വിസ മാറ്റത്തിന്​ അനുമതി നൽകി മാൻപവർ പബ്ലിക്​ ​അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം സഹകരണ സംഘം, കുടുംബ വിസ, ആട്​ മേയ്​ക്കൽ വിസ, ഫ്രീ ട്രേഡ്​ സോൺ കമ്പനികളിലെ വിസ എന്നിവയിൽനിന്നാണ്​ വിസ മാറ്റത്തിന്​​ അനുമതി നൽകിയത്​.

ഇതുസംബന്ധിച്ച്​ മാൻപവർ അതോറിറ്റി ഡയറക്​ടർ അഹ്​മദ്​ മൂസ ഉത്തരവ്​ പുറപ്പെടുവിച്ചു. വിസ മാറ്റത്തിന്​ തൊഴിലുടമയുടെ അനുമതി നിർബന്ധമാണ്​​. ഏജൻസി ചതിക്കുഴികളിലൂടെ ആടുവിസയിൽ ഉൾപ്പെടെ എത്തിപ്പെട്ട്​ പ്രയാസം അനുഭവിക്കുന്ന നിരവധി പ്രവാസികൾക്ക്​ ആ​ശ്വാസമേകുന്ന ഉത്തരവാണിത്​. ​അതേസമയം, പ്രോജക്​ട്​ വിസ, ഗാർഹികത്തൊഴിലാളി വിസ എന്നിവയിൽനിന്ന്​ മാറ്റാൻ അനുമതി നൽകിയിട്ടില്ല.

മിനിസ്​ട്രി വിസയിൽനിന്ന്​ സ്വകാര്യ ​കമ്പനി വിസയിലേക്കും മാറ്റം അനുവദിക്കും. അതേസമയം, സർക്കാർ കരാർ കമ്പനികളിലെ വിസയും ചെറുകിട ഇടത്തരം കമ്പനികൾക്ക്​ അനുവദിച്ച വിസയും (മുബാറക്​ അൽ കബീർ വിസ) മാറ്റാൻ അനുവദിക്കില്ല.

കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ തൊഴിൽ വിപണി​യിലെ ആവശ്യങ്ങൾ പരിഗണിച്ചാണ്​ അധികൃതർ പ്രത്യേക ഉത്തരവ്​ പുറപ്പെടുവിച്ചത്​. മറ്റൊരറിയിപ്പുണ്ടാകുന്നത്​ വരെ എന്നാണ്​ ഉത്തരവിൽ വ്യക്​തമാക്കിയിരിക്കുന്നത്​. കോവിഡ്​ പ്രതിസന്ധി അവസാനിച്ചാൽ വിസ മാറ്റത്തിനുള്ള അവസരം റദ്ദാക്കുമോ എന്ന്​ വ്യക്​തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here