അയോധ്യ: രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിന് ആര്‍.എസ്.എസ് നടത്തുന്ന സ്‌കൂളില്‍ നിന്ന് അധ്യാപകനെ പുറത്താക്കി. സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗിനെയാണ് പുറത്താക്കിയത്.
തന്റെ എട്ട് മാസത്തെ ശമ്പളം തിരിച്ചുപിടിച്ചതായും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അധ്യാപകന്റെ ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു.
ആയിരം രൂപയാണ് തന്നോട് സംഭാവനയായി ആവശ്യപ്പെട്ടതെന്ന് അധ്യാപകന്‍ പറയുന്നു. ആര്‍.എസ്.എസ് ജില്ലാ പ്രചാരക് സ്‌കൂളിലെത്തിയപ്പോഴാണ് നിര്‍ബന്ധപൂര്‍വ്വം തുക പിരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യശ്വന്ത് പറഞ്ഞു.
അതേസമയം സ്‌കൂള്‍ ജീവനക്കാരോട് കഴിയുന്ന തരത്തില്‍ സംഭാവന നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് പ്രിന്‍സിപ്പള്‍ പറയുന്നത്.