മുസ്‌ലിം വിദ്വേഷം ആൾക്കൂട്ടക്കൊല; ഇന്ത്യ സ്വതന്ത്ര രാജ്യമല്ല, മോദി രാജ്യത്തെ നയിക്കുന്നത് ഏകാധിപത്യത്തിലേക്കെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട്

0
375

ന്യൂഡൽഹി: ഇന്ത്യ ഇപ്പോൾ സ്വതന്ത്ര രാജ്യമല്ലെന്ന് യു.എസ് മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിന്റെ റിപ്പോർട്ട്. സ്വതന്ത്ര രാജ്യമായിരുന്ന ഇന്ത്യ ഭാഗിക സ്വതന്ത്ര രാജ്യം പദവിയിലേക്ക് കൂപ്പുകുത്തിയതായി ഫ്രീഡം ഹൗസിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2014ൽ നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം സ്വതന്ത്ര രാജ്യം എന്ന പദവിയിൽ ഇന്ത്യ പിന്നോട്ടുപോയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നരേന്ദ്രമോദി ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതായി റിപ്പോർട്ട് തുറന്നടിക്കുന്നു.

മോദിയുടെ ഭരണം ആരംഭിച്ച ശേഷം രാഷ്ട്രീയ അവകാശങ്ങളിലും പൗരസ്വാതന്ത്ര്യത്തിലും തകർച്ച സംഭവിച്ചിട്ടുണ്ട്. മോദിയുടെ ഹിന്ദുദേശീയവാദ സർക്കാർ മനുഷ്യാവകാശ സംഘടനകളെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു. അക്കാദമീഷ്യന്മാരെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്നു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആൾക്കൂട്ടക്കൊല അടക്കമുള്ള ആക്രമണങ്ങൾ അരങ്ങേറുന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മതഭ്രാന്തൻമാരുടെ അതിക്രമ പ്രവാഹം തന്നെയാണ് മോദി ഭരണകാലത്ത് അരങ്ങേറിയത്. 2019ൽ മോദി വീണ്ടും അധികാരത്തിലേറിയതു മുതൽ ഇത്തരം ഏകാധിപത്യ പ്രവണതകൾ ഏറിവരികയാണെന്നും ഡെമോക്രസി അണ്ടർ സീജ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ജുഡിഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തേയും ഇത് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഉരുക്കുമുഷ്ടിയോടെയാണ് കൊവിഡ് മഹാമാരിക്കെതിരെ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഇത് അപകടരമായി ബാധിച്ചു. കോവിഡ് വൈറസ് പടർന്നതിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ കുറ്റപ്പെടുത്തലുകൾ നടന്നു. അവർക്കെതിരെ ആൾക്കൂട്ട അക്രമങ്ങൾ വരെയുണ്ടായിതായും റിപ്പോർട്ട് തുറന്നു പറയുന്നു. വാവദമായ ലൗ ജിഹാദ് നിയമത്തേയും റിപ്പോർട്ടിൽ വിമർശിക്കുന്നു. നിയമത്തിന്റെ മറവിൽ നിരവധി മുസ്‌ലിം യുവാക്കളാണ് അറസ്റ്റിലായതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here