Tuesday, January 28, 2025
Home Kerala മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍

0
249

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്നാണ് സുധാകരൻ്റെ നിലപാട്. പ്രാദേശിക നേതാക്കളും പ്രവർത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുധാകരൻ ഉമ്മൻചാണ്ടിയുമായി ഈ വിഷയം സംസാരിച്ചതായും പറഞ്ഞു.

ഹെല്‍മെറ്റില്ലാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ; വിചിത്ര ശിക്ഷ

സംസ്ഥാനത്ത് ധ‌‌ർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മണ്ഡലവും ഇടത് കോട്ടയുമായ ധർമ്മടത്ത് ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജന്‍റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത് എന്നാൽ സീറ്റേറ്റെടുക്കാൻ ദേവരാജൻ തയ്യാറായില്ല. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകാൻ യുഡിഎഫ് ആലോചിക്കുന്നുണ്ട്.

എന്നാൽ വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കിൽ വിമതനായി മത്സരിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രംഗത്തെത്തിയിട്ടുണ്ട്. ധർമ്മടത്ത് സ്ഥാനാർത്ഥിയാകാൻ പരിഗണിച്ചിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥാണ് ഈ നിലപാട് പ്രഖ്യാപിച്ചത്. ഇതിനെല്ലാമിടെയാണ് മത്സരിക്കാൻ തയ്യാറാണെന്ന സുധാകരന്റെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here