Thursday, January 23, 2025
Home Latest news ഭാവിയില്‍ നരേന്ദ്ര മോദി ശ്രീരാമനേപ്പോലെ ആരാധിക്കപ്പെടും:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഭാവിയില്‍ നരേന്ദ്ര മോദി ശ്രീരാമനേപ്പോലെ ആരാധിക്കപ്പെടും:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

0
255

ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയില്‍ ശ്രീരാമനേപ്പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. നേത്ര കുംഭ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും ലോകനേതാക്കള്‍ നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.

വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്‌

മുന്‍പ് രാജ്യത്തെ സാഹചര്യം ഇങ്ങനെ ആയിരുന്നില്ല. ഇത്തരത്തില്‍ സാഹചര്യം വന്നത് പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ മുഖേനയാണ്. ശ്രീരാമനും ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ ശ്രീരാമനെ ദൈവമായി ആരാധിക്കാന്‍ തുടങ്ങിയത്. സമാനമായി ഭാവിയില്‍ പ്രധാനമന്ത്രിയും ഇത്തരത്തില്‍ ആരാധിക്കപ്പെടും. കുംഭ മേളയ്ക്ക് ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്.

അനാവശ്യമായി തീര്‍ത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആര്‍ടി പിസിആര്‍ റിപ്പോര്‍ട്ടോ രജിസ്ട്രേഷനോ വേണ്ടി വരില്ല, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുമെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here