കോഴിക്കോട്: ഫൈസൽ ബാബു യൂത്ത്ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി. മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് ഖാദർ മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. സി.കെ. സുബൈർ രാജിവെച്ച ഒഴിവിലേക്കാണ് ഫൈസൽ ബാബുവിന്റെ നിയോഗം. നിലവിൽ അഖിലേന്ത്യ വൈസ് വൈസ് പ്രസിഡൻറാണ്.
കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കണ്ണൂർ സർവ്വകലാശാല കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് ത്രിവത്സര എൽ.എൽ.ബി പഠനം പൂർത്തിയാക്കി. കേരളാ ഹൈകോടതിയിൽ അഭിഭാഷകനായി പ്രക്ടീസ് ചെയ്യുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. മുസ്ലിം യൂത്ത് ലീഗ് തിരൂർ മണ്ഡലം പ്രസിഡണ്ട്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
മികച്ച പ്രഭാഷകനാണ്. കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ ഇംഗ്ലീഷ് – മലയാളം പ്രസംഗ-സംവാദ മത്സരങ്ങളിൽ ഒന്നാമതായിരുന്നു. ആൾട്ടർനേറ്റീവ് സോഷ്യൽ എംപവർമെന്റ് ട്രസ്റ്റ് ഇന്ത്യ ചെയർമാൻ, സിഎച്ച് സെൻറർ സെക്രട്ടറി, ജൂനിയർ ചേംബർ ഇന്റർനാഷണൽ അംഗം, ദയാമൻസിൽ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നെഹ്റു ഫിലോസഫിക്കൽ സൊസൈറ്റി കോ-ചെയർമാനാണ്.
മുംതാസ് മഹൽ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ വി.കെ. യാഹു ഹാജിയാണ് പിതാവ്. മാതാവ്: മച്ചിഞ്ചേരിത്തൂമ്പിൽ ഫാത്വിമ മോൾ. അലോവർ ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ. ഡോ. ഹാജറയാണ് ഭാര്യ. മക്കൾ; ഫിദൽ അഹ്മദ്, മറിയ തലാശ്.