ഫേസ്ബുക്ക് പ്രണയം തലയ്ക്കുപിടിച്ചു, ഭർത്താവില്ലാത്ത തക്കം നോക്കി മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു; യുവതിയെ കാത്തിരുന്നത് ‘ഉഗ്രൻ കെണി’

0
343

വടക്കേക്കര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. കുറുനപത്തുരുത്ത് സ്വദേശിയായ വീട്ടമ്മയെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കാമുകനായ ആമ്പല്ലൂർ സ്വദേശിയായ വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിലൂടെയാണ് യുവതി വിഷ്ണുവിനെ പരിചയപ്പെട്ടത്. മാർച്ച് പതിനൊന്നിനാണ് ഇരുവരും ഒളിച്ചോടിയത്. വീട്ടമ്മയ്ക്ക് അഞ്ചും, മൂന്നും വയസുള്ള മക്കളുണ്ട്. ഭർത്താവ് ജോലിക്ക് പോയ സമയത്ത് മക്കളെ വീട്ടിലാക്കിയാണ് യുവതി പോയത്.

തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് തന്ത്രപരമായിട്ടാണ് യുവതിയേയും കാമുകനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിന് ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here