പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങി ശശികല; പ്രഖ്യാപനം തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ

0
211

ചെന്നൈ:തമിഴ്​നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ രാഷ്​ട്രീയം ഉപേക്ഷിച്ച് ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന​ വി.കെ ശശികല. എ.ഐ.എ.ഡി.എം.കെയിൽ നിന്ന്​ ശശികലയെ പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ജയിലിലായിരുന്ന ശശികല ആഴ്ചകൾക്ക്​ മുമ്പാണ്​ ജയിൽ മോചിതയായത്​.

ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന്​ താൽപര്യമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്​നാട്ടിൽ നില നിൽക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല പറഞ്ഞു. പ്രിന്‍റ്​ ചെയ്​തെടുത്ത കത്തിലാണ്​ ശശികലയുടെ പരാമർശം.

അ​വി​ഹി​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​ കേ​സിൽ നാ​ലു വ​ർ​ഷ​ത്തെ ജ​യി​ൽ​ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കിയ വി.കെ. ശ​ശിക​ല സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാനുള്ള നീക്കം വേഗത്തിലാക്കിയിരുന്നു. പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം എ​ന്നും താ​നു​ണ്ടാ​വുമെന്ന് വ്യക്തമാക്കിയ ശശികല, ഡി.​എം.​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഭ​ര​ണം തു​ട​രു​ക​യെ​ന്ന ജ​യ​ല​ളി​ത​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

ജ​യി​ൽ​ വാ​സ​ത്തി​നു ​ശേ​ഷം ഈ​ മാ​സം ഒ​ൻ​പ​തി​ന്​ ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും​ ശ​ശി​ക​ല ചൂണ്ടിക്കാട്ടിയി​രു​ന്നു.

ഇതിന് പിന്നാലെ ശ​ശി​ക​ല​യു​ടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here