Thursday, January 23, 2025
Home Entertainment പൊലീസ് വേഷത്തില്‍ കിടിലൻ ലുക്കില്‍ ദുല്‍ഖര്‍, ഫസ്റ്റ് ലുക്ക്

പൊലീസ് വേഷത്തില്‍ കിടിലൻ ലുക്കില്‍ ദുല്‍ഖര്‍, ഫസ്റ്റ് ലുക്ക്

0
532

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടൻ ദുല്‍ഖര്‍ ആദ്യമായി ഒരു സിനിമയില്‍ മുഴുനീള പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുകയാണ്. സല്യൂട്ട് എന്ന സിനിമയിലാണ് ദുല്‍ഖര്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ ദുല്‍ഖര്‍ തന്നെ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് ദുല്‍ഖര്‍ ഫോട്ടോയിലുള്ളത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ എഴുതുന്നത്.. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം. സാനിയ ഇയപ്പനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.

Also Read കാര്‍ഷിക കണക്ഷനില്‍ വൈദ്യുതി ക്രമക്കേട് നടത്തിയ ഉപ്പള സ്വദേശിക്കു മൂന്നേകാല്‍ ലക്ഷം രൂപ പിഴ

ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രം പ്രദര്‍ശനത്തിന് എത്താനുണ്ട്.

ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here