പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ത്ഥി; പി.എം.എ സലാം സംസ്ഥാന ജനറല്‍ സെക്രട്ടറി

0
211

മലപ്പുറം: പുനലൂരില്‍ അബ്ദുറഹിമാന്‍ രണ്ടാത്താണിയെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. അതേ സമയം പേരാമ്പ്രയില്‍ ലീഗ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതില്‍ 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനലൂരിലും പേരാമ്പ്രയിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

ഇതിനിടെ തിരൂരങ്ങാടി സീറ്റിനെ ചൊല്ലി ഇടഞ്ഞ് നിന്ന പി.എം.എ സലാമിനെ മുസ്ലി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.എ.മജീദിന് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ശനിയാഴ്ച തിരൂരങ്ങാടിയില്‍നിന്നുള്ളവര്‍ പാണക്കാട് എത്തി നേതാക്കളെ കാണുകയും പി.എം.എ. സലാമിന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. വിഷയം ഏറെ വിവാദമായതോടെയാണ് നേതൃത്വം ഇടപെട്ട് പ്രശ്‌നപരിഹാര നീക്കങ്ങള്‍ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here