നൗഫീറയുടെ മരണം; ഭര്‍ത്താവ്‌ അറസ്റ്റില്‍

0
280

ബേക്കല്‍: യുവതി ഫാനില്‍ കെട്ടിത്തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍. അമ്പലത്തറ, പാറപ്പള്ളി, മഖാമിനു സമീപത്തെ റസാഖി(30)നെയാണ്‌ ബേക്കല്‍ ഡിവൈ എസ്‌ പി പി കെ ബിജു അറസ്റ്റു ചെയ്‌തത്‌.റസാഖിന്റെ ഭാര്യ നൗഫീറ (24) കഴിഞ്ഞ മാസം 10ന്‌ രാത്രിയിലാണ്‌ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലേയ്‌ക്ക്‌ മടങ്ങുന്നതിന്റെ മുന്നോടിയായി നൗഫീറയും റസാഖും നീലേശ്വരത്തെ ബന്ധുവീട്ടില്‍ വിരുന്നിനു പോയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ തിരിച്ചെത്തിയ ശേഷം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലെ ഫാനില്‍ നൗഫീറ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌ പോസ്റ്റുമോര്‍ട്ടം നടത്തിയത്‌. തൂങ്ങിമരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.

ആത്മഹത്യാ പ്രേരണ, ഭര്‍തൃപീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ റസാഖിനെതിരെ അമ്പലത്തറ പൊലീസ്‌ കേസെടുത്തത്‌. പാണത്തൂര്‍, ഏരത്തെ മുഹമ്മദ്‌ കുഞ്ഞിയുടെ മകളാണ്‌ നൗഫീറ. ഒരു കുട്ടിയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here