നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.എസ്.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

0
196

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബി.എസ്.പി.യുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി. ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കെ. സുന്ദര (മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്), കാസര്‍കോട് കെ.പി. വിജയന്‍ (കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്), ഉദുമയില്‍ പി. ചന്ദ്രന്‍ (ജില്ലാ പ്രസിഡണ്ട്), തൃക്കരിപ്പൂരില്‍ കുഞ്ഞമ്പു കൂങ്ങോട് എന്നിവരാണ് ബി.എസ്.പി. സ്ഥാനാര്‍ഥികള്‍.

ഇനി നടപ്പിലാക്കാന്‍ പോകുന്നത് ഏകീകൃത സിവില്‍ കോഡെന്ന് രാജ്‌നാഥ് സിംഗ്

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ബി.എസ്.പി. പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി കൃഷ്ണന്‍ പരപ്പച്ചാല്‍ മത്സരിക്കും. എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ വീഴ്ച, ആഴക്കടല്‍ മത്സ്യബന്ധന അഴിമതി, വാളയാര്‍ കേസ് തുടങ്ങിയ വിഷയങ്ങള്‍ ബി.എസ്.പി.ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ജില്ലയിലാകെ 25000 വോട്ട് നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ജില്ലാ പ്രസിഡണ്ട് പി.ചന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here