ദേശീയ പൗരത്വ രജിസ്​റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

0
260

ന്യൂഡൽഹി: രാജ്യത്ത്​ ദേശീയ പൗരത്വ രജിസ്​റ്റർ (എൻ.ആർ.സി) നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന്​ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്​ രാജ്യസഭയെ അറിയിച്ചു. എൻ.ആർ.സി നടപ്പാക്കാൻ കേന്ദ്രത്തിന്​ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്​ രേഖാമൂലം നൽകി മറുപടിയിലാണ്​ മന്ത്രി നിലപാട്​ വ്യക്​തമാക്കിയത്​.

ഹെല്‍മെറ്റില്ലാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ; വിചിത്ര ശിക്ഷ

ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്​റ്റർ, 1955ലെ പൗരത്വ നിയമം എന്നിവയനുസരിച്ച്​ തടങ്കൽ പാളയങ്ങൾ നിർമിക്കാൻ വകുപ്പില്ലെന്ന്​ മറ്റൊരു ചോദ്യത്തിന്​ ഉത്തരമായി മന്ത്രി വ്യക്​തമാക്കി. ശിക്ഷ കഴിഞ്ഞ്​ ജയിൽ മോചിതരാവുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക്​ തിരിച്ചയക്കുന്ന കാര്യത്തിൽ തീരുമാനമാകുന്നതുവരെ ഉചിതമായ സ്​ഥലങ്ങളിൽ പാർപ്പിക്കണമെന്ന്​ സുപ്രീംകോടതി 2012ൽ നിർദേശിച്ചിരുന്നു.

അതി​‍െൻറ അടിസ്​ഥാനത്തിൽ 2012 മാർച്ച്​ ഏഴിന്​ എല്ലാ സംസ്​ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്​്​. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്​ അതതു സംസ്​ഥാന സർക്കാറുകൾ അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാർപ്പിക്കാൻ തടങ്കൽപാളയങ്ങൾ നിർമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here