നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്കാ ഗാന്ധിയും തൊഴിലാളികൾക്കിടയിലേക്കിറങ്ങി പ്രചാരണങ്ങളിൽ സജീവമാകുന്നു.
രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അസമിലെത്തിയ പ്രിയങ്കയുടെ തോട്ടം തൊഴിലാളികൾക്കൊപ്പമുള്ള ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.
Smt. @priyankagandhi joins tea workers at Sadhuru tea garden and tries her hand at plucking tea leaves. pic.twitter.com/3qFtbGkESF
— Congress (@INCIndia) March 2, 2021
ബിശ്വനാഥിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയിലക്കൊട്ട തലയിലൂടെ തൂക്കിയിട്ട് തേയില നുള്ളുന്ന പ്രിയങ്കയുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
മാർച്ച് 27ന് ആരംഭിക്കുന്ന മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിൻറെ ഭാഗമായുള്ള പ്രചരണത്തിൽ പങ്കെടുക്കാനാണ് പ്രിയങ്ക അസമിലെത്തിയത്. പ്രദേശവാസികൾക്കൊപ്പം അവരുടെ പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു.
കേരളത്തിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാഹുൽ ഗാന്ധിയും സമാന രീതിയിലുള്ള പ്രചരണങ്ങളാണ് ഏറ്റെടുത്തത്.
കേരളത്തിലെ മത്സ്യ തൊഴിലാളികൾക്കൊപ്പമുള്ള കടൽ യാത്രയും തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്കൊപ്പമുള്ള പുഷ് അപ്പുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.