കർണാടക അതിർത്തിയിലെ കബിനി വനത്തിൽ നിന്നുള്ള കരിമ്പുലിയുടെ ചില ചിത്രങ്ങൾ അടുത്തിടെ പുറത്ത് വന്നത് നമ്മളിൽ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഐ എഫ് എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഉദ്യോഗസ്ഥ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോ ഈ വന്യജീവിയുടെ ഭയാനകമായ മുഖം നമുക്ക് കാണിച്ചു തരുന്ന ഒന്നാണ്.
Also Read വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും; അറിയേണ്ടതെല്ലാം
കരിമ്പുലി ഒരു തെരുവ് നായയെ ആക്രമിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ ആളുകളെ കിടിലം കൊള്ളിച്ചുകൊണ്ട് തരംഗമായി മാറുന്നത്. ഈ അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഐ എഫ് എസ് ഉദ്യോഗസ്ഥയായ സുധ രാമൻ ട്വിറ്ററിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി മാറുകയായിരുന്നു.
ഒരു മിനിറ്റും 15 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയിൽ ഒരു മലമ്പ്രദേശത്തെ പാതയിലൂടെ ബ്ലാക്ക് പാന്തർ നടന്നു നീങ്ങുന്നതാണ് കാണാൻ കഴിയുക. അൽപ്പനിമിഷങ്ങൾക്ക് ശേഷം പാന്തർ നടന്നു നീങ്ങി വീഡിയോയിൽ നിന്ന് മറയുന്നു. തൊട്ടടുത്ത സെക്കന്റിൽ ഒരു നായയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കാം. പാന്തർ ആ നായയെ ആക്രമിച്ചുകഴിഞ്ഞെന്ന് ഏറെക്കുറെ ആ കരച്ചിലിൽ നിന്നുതന്നെ നമുക്ക് വ്യക്തമാകും. പിന്നീട് കാണുന്നത് പാന്തർ നായയെ കടിച്ചെടുത്തുകൊണ്ട് ആ പ്രദേശത്തു നിന്നും ഓടി മറയുന്നതാണ്.
They may be Black, that doesn't make them any different. They are still leopards.
Here a Black Panther visits a fringe habitation and lifts a dog, which is said to be their favourite prey.pic.twitter.com/wpA5UVWcjM— Sudha Ramen IFS ?? (@SudhaRamenIFS) March 3, 2021
വീഡിയോ പോസ്റ്റ് ചെയ്ത ഐ എഫ് എസ് ഉദ്യോഗസ്ഥ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. മൈക്രോബ്ലോഗിങ് സൈറ്റിൽ വീഡിയോ ഷെയർ ചെയ്തുകൊണ്ട് അവർ കുറിച്ചത് നായ കരിമ്പുലികൾക്ക് പ്രിയപ്പെട്ട ഇരയാണെന്നാണ്..