ദില്ലി: മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഇത്തവണ കളിയിലില്ല, സോഷ്യല്‍ മീഡിയയിലാണ് കോലിയുടെ പുതിയ റെക്കോര്‍ഡ്. ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. ലോക കായിക രംഗത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള നാലാമത്തെ താരംകൂടിയാണ് ഇന്ത്യന്‍ നായകന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസ്സി, നെയ്മര്‍ ജൂനിയര്‍ എന്നിവരാണ് കോലിക്ക് മുന്നിലുള്ള താരങ്ങള്‍.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍, ഏഷ്യന്‍ എന്നീ റോക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി. ഇത്രയും ഫോളോവേഴ്‌സുള്ള ഏക ക്രിക്കറ്റ് താരം കൂടിയാണ് കോലി. പ്രിയങ്ക ചോപ്രയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുല്‍ ഫോളോവേഴ്‌സുള്ള മറ്റൊരു വ്യക്തി. 60.8 മില്ല്യണ്‍ ഫോളോവേഴ്‌സാണ് പ്രിയങ്കയ്ക്കുള്ളത്.
ലോക കായിക താരങ്ങളില്‍ ഒന്നാമതുള്ള പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 265 മില്ല്യണ്‍ ഫോളോവേഴ്‌സാണുള്ളത്. ബാഴ്‌സലോണ നായകന്‍ ലിയോണല്‍ മെസി (186 മില്ല്യണ്‍)യാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് 147 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്.