കോവിഡ്: റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി

0
630

റാസല്‍ഖൈമ: മാര്‍ച്ച് ആദ്യ വാരം വരെ നിഷ്കര്‍ഷിച്ചിരുന്ന റാസല്‍ഖൈമയിലെ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ഏപ്രിലിലേക്ക് നീട്ടി ദുരന്ത നിവാരണ വകുപ്പ്. പ്രാദേശിക -ദേശീയ -അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കോവിഡ് മാനദണ്ഡങ്ങളില്‍ കടുത്ത നിയന്ത്രണം തുടരാനുള്ള റാക് എമര്‍ജന്‍സി ക്രൈസിസ് ഡിസാസ്​റ്റര്‍ മാനേജ്മെൻറി​െൻറ പ്രഖ്യാപനമെന്ന് ചെയര്‍മാനും റാക് പൊലീസ് മേധാവിയുമായ അലി അബ്​ദുല്ല അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.

കോവിഡ് മാനദണ്ഡ നിര്‍ദ്ദേശങ്ങളോട് സമൂഹത്തിന്‍െറ പ്രതികരണം പ്രശംസാര്‍ഹമാണ്. രണ്ടാം ഘട്ട കോവിഡ് വിരുദ്ധ പോരാട്ടമായ വാക്സിനേഷന്‍ സ്വീകരിക്കുന്നതിനും ആവേശകരമായ പ്രതികരണമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here