കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 5000 പ്രൊഫഷണലുകള്‍ ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയ്ക്ക് നിര്‍ണ്ണാക സ്വാധീനമുള്ള 40 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രൊഫഷണല്‍ പരിജ്ഞാനമുള്ള 5000 പേരെത്തുന്നത്. ഈ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കാനും ദില്ലിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് പ്രൊഫഷണലുകളെത്തുന്നത്.
ബിജെപി മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ള 5000 പ്രൊഫഷണലുകളെയാണ് പാര്‍ട്ടി ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ബിജെപിയ്ക്ക് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രൊഫഷണല്‍ സമീപനം ആവശ്യമുള്ള 40 നിര്‍ണ്ണായക മണ്ഡലങ്ങളെ പാര്‍ട്ടി തെരഞ്ഞെടുത്തത്. ഇതില്‍ നിന്നും ബിജെപിയ്ക്ക് ജയസാധ്യതയുള്ള ചില മണ്ഡലങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മണ്ഡലങ്ങളില്‍ സവിശേഷ പ്രാധാന്യത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടിയുടെ നീക്കം.
പത്തനംതിട്ട ജില്ലയുടെ പേര് മാറ്റി ശബരിമല എന്നാക്കും എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ബിജെപിയുടെ പ്രകടനപത്രിക എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.
ദ്രസാ മാതൃകയില്‍ ഹിന്ദു പാഠശാലകള്‍ക്ക് ഗ്രാന്റ് നല്‍കും, മലബാര്‍ കലാപത്തിലെ ഇരകളുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കും എന്നിങ്ങനെ നീളുന്നതാണ് ബിജെപി പ്രകടന പത്രിക. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സമിതി പ്രകടന പത്രിക ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയേക്കുമെന്നാണ് സൂചന.
മലബാര്‍ കലാപത്തിന്റെ ഇരകള്‍ക്കായി സവിശേഷ പ്രാധാന്യത്തോടെ സ്മാരകം പണിയുമെന്നും ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. മുന്‍വര്‍ഷങ്ങളിലേതുപോലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്നതുള്‍പ്പെടെയുള്ള വിശ്വാസികളെ സ്വാധീനിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകടന പത്രികയിലുണ്ട്.
ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദ് തടയാനുള്ള നിയമം കേരളത്തിലും കൊണ്ടുവരുമെന്നും നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ട ജില്ലയുടെ പേരുമാറ്റം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകടനപത്രിക തയ്യാറാക്കുന്ന കുമ്മനം സമിതി പരിഗണിച്ചുവരികയാണ്. പ്രകടനപത്രികയുടെ അന്തിമരൂപം ഒരാഴ്ച്ചയ്ക്കകം പുറത്തിറക്കും.