കേരളം ആര് ഭരിക്കും, ഇടതോ-വലതോ-താമരയോ : ജനങ്ങളെ ആകാംക്ഷയിലാക്കി സ്വകാര്യചാനലിന്റെ സര്‍വേ ഫലം

0
489

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണം ആര്‍ക്ക് ? സ്വകാര്യ ചാനല്‍ സര്‍വേ ഫലം പുറത്തുവിട്ടു. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച് മീഡിയ വണ്‍ -പൊളിറ്റിക്യൂ മാര്‍ക്കര്‍ ആണ് പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭരണതുടര്‍ച്ച ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് സര്‍വേ പ്രവചനം. 74 മുതല്‍ 80 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 2016 ല്‍ 91 സീറ്റുകളായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന് ലഭിച്ചത്. പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണത്തിന് 57 ശതമാനം പേരാണ് സര്‍വേയില്‍ പിന്തുണച്ചത്. യു.ഡി.എഫിന് 58 മുതൽ 64 സീറ്റുകൾ ലഭിക്കും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ 38 ശതമാനം പേർ എൽ.ഡി.എഫിനെ പിന്തുണച്ചപ്പോൾ, 34 ശതമാനം പേരുടെ പിന്തുണാണ് യു.ഡി.എഫിന് ലഭിച്ചത്. ഒൻപത് ശതമാനം പേർ എൻ.ഡി.എയെ പിന്തുണക്കുമ്പോൾ, 19 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

വടക്കൻ കേരളത്തിൽ, നാളെ തെരഞ്ഞെടുപ്പ് നടത്തിയാൽ 41 ശതമാനം പേരാണ് എൽ.ഡി.എഫിനായി വോട്ട് രേഖപ്പെടുത്തുക. യു.ഡി.എഫിന് 35 ശതമാനം പേരും, ബി.ജെ.പിക്ക് ആറ് ശതമാനം പേരും പിന്തുണ നൽകും. 18 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

മധ്യ കേരളത്തിൽ എൽ.ഡി.എഫിന് 40 ശതമാനം പേരുടെ പിന്തുണ ഉണ്ടാകുമെങ്കിൽ, തെക്കൻ കേരളത്തിൽ 34 ശതമാനത്തിന്റെ പിന്തുണയാണ് ലഭിക്കുന്നത്. യു.ഡി.എഫിന് അത് യഥാക്രമം 33, 38 ശതമാനമാണ്. ബി.ജെ.പിക്ക് രണ്ടിടത്തും പത്ത് ശതമാനം വോട്ട് ലഭിക്കും.

140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.

തെരഞ്ഞെടുപ്പ് നാളെയെങ്കിൽ വോട്ട് ആർക്ക് ?

എൽഡിഎഫ് – 38%

യുഡിഎഫ് – 34%

ബിജെപി – 9 %

അഭിപ്രായമില്ല – 19%

…………….

വടക്കൻ കേരളം

എൽഡിഎഫ് – 41%

യുഡിഎഫ് – 35%

ബിജെപി – 6 %

അഭിപ്രായമില്ല – 18%

……………

മധ്യ കേരളം:

എൽഡിഎഫ് – 40%

യുഡിഎഫ് – 33%

ബിജെപി – 10 %

അഭിപ്രായമില്ല – 17%

…………

തെക്കൻ കേരളം:

എൽഡിഎഫ് – 34 %

യുഡിഎഫ് – 38 %

ബിജെപി – 10 %

അഭിപ്രായമില്ല – 18%

ആകെ വോട്ടുനില:

എൽ.ഡി.എഫ് 74 – 80

യു.ഡി.എഫ് 58 – 64

എൻ.ഡി.എ 0 – 02

മറ്റുള്ളവർ 0 – 0

അഞ്ച് വർഷത്തെ സംസ്ഥാന സർക്കാർ പ്രകടനം എങ്ങനെ ?

കേരളം ആകെ:

വളരെ മികച്ചത് 27%

മികച്ചത് 35%

മോശം 28%

വളരെ മോശം 10%

……………

വടക്കൻ കേരളം:

വളരെ മികച്ചത് 35 %

മികച്ചത് 32%

മോശം 23 %

വളരെ മോശം 10 %

……………

മധ്യകേരളം:

വളരെ മികച്ചത് 22 %

മികച്ചത് 36 %

മോശം 31 %

വളരെ മോശം 11 %

……………

തെക്കൻ കേരളം:

വളരെ മികച്ചത് 27 %

മികച്ചത് 34 %

മോശം 30 %

വളരെ മോശം 9 %

 

LEAVE A REPLY

Please enter your comment!
Please enter your name here