കാസര്‍കോട്: ജില്ലയിലെ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയായി. ജില്ലയില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് സിപിഎം മത്സരിക്കുക. കാസര്‍കോട് ഐ.എന്‍.എല്ലും കഞ്ഞങ്ങാട് സിപിഐയുമാണ് മത്സരിക്കുക.
തൃക്കരിപ്പുരില്‍ സിറ്റിങ് എംഎല്‍എ എം.രാജഗോപാലിനെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉദുമയില്‍ സിറ്റിങ് എംഎല്‍എ കെ.കുഞ്ഞിരാമന് പകരം സി.എച്ച്.കുഞ്ഞമ്പു, ഇ.പത്മാവതി എന്നിവരെയാണ് പരിഗണിക്കുന്നത്.
Also Read 5 കോടിയുടെ വണ്ടി 35 ലക്ഷത്തിന്; റോള്‍സ് റോയ്സിനും വ്യാജനുണ്ടാക്കി ചൈന
മഞ്ചേശ്വരത്ത് ശങ്കർ റൈയുടെ പേരും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയാനന്ദന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ശങ്കർ റൈയായിരുന്നു സിപിഎം സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർഥിയെ അറിഞ്ഞതിന് ശേഷം മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.