കരിപ്പൂരിൽ സ്വർണ്ണവേട്ട: യുവതിയടക്കം രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

0
177

കരിപ്പൂർ∙ യാത്രക്കാരി വസ്ത്രത്തിനുള്ളിലും മറ്റൊരു യാത്രക്കാരൻ ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിനി അടിവസ്ത്രത്തിൽ ഒളിപ്പിച്ച 840 ഗ്രാം സ്വർണ മിശ്രിതമാണു കണ്ടെടുത്തത്.

ഷാർജയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം സിറാജ് ശരീരത്തിൽ ഒളിപ്പിച്ച 884 ഗ്രാം സ്വർണ മിശ്രിതവും കണ്ടെടുത്തു. ഡിആർഐക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. അസിസ്റ്റന്റ് കമ്മിഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ രഞ്ജി വില്യം, തോമസ് വർഗീസ്, ഗഗൻദീപ് രാജ്, വെലുരി നായിക്, ഇൻസ്പെക്ടർമാരായ രാജീവ്, സുമിത്, പ്രമോദ്, വി.സി.മിനിമോൾ, ടി.മിനിമോൾ, ഹെഡ് ഹവിൽദാർ ചന്ദ്രൻ എന്നിവരാണു സ്വർണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here