എണ്ണവില കുതിക്കുന്നു, ഒപ്പം പണപ്പെരുപ്പവും; സമ്പദ്​വ്യവസ്ഥയിൽ ആശങ്ക

0
423

ന്യൂഡൽഹി: രാജ്യ​ത്തിന്​ ആശങ്കയായി റീടെയിൽ പണപ്പെരുപ്പ നിരക്ക്​ ഉയരുന്നു. ഫെബ്രുവരിയിൽ പണപ്പെരുപ്പം 5.03 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്​തുക്കളുടേയും ഇന്ധനത്തി​േന്‍റയും വില ഉയർന്നതാണ്​ പണപ്പെരുപ്പ നിരക്കിനേയും സ്വാധീനിക്കുന്നത്​. പണപ്പെരുപ്പം 4.06 ശതമാനത്തിൽ നിൽക്കുമെന്നായിരുന്നു റോയി​േട്ടഴ്​സിന്‍റെ പ്രവചനം.

​റിസർവ്​ ബാങ്കിന്‍റെ വായ്​പ അവലോകന യോഗം പണപ്പെരുപ്പം ഉയരുന്നതിൽ ആശങ്ക പങ്കുവെച്ചിരുന്നു. എങ്കിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ ആർ.ബി.ഐ തയാറായിരുന്നില്ല. അതേസമയം, ഫാക്​ടറി ഔട്ട്​പുട്ടും കുറയുകയാണ്​. 1.6 ശതമാനമായാണ്​ ഫാക്​ടറി ഔട്ട്​പുട്ട്​ കുറഞ്ഞത്​. രാജ്യത്തെ ഉൽപാദനം സംബന്ധിച്ചൊരു സൂചികയാണ്​ ഫാക്​ടറി ഔട്ട്​പുട്ട്​.

അ​ന്താരാഷ്​ട്ര വിപണിയിൽ എണ്ണവില ഉയരുകയാണ്​. അതിന്​ ആനുപാതികമായി എണ്ണകമ്പനികളും വില ഉയർത്തിയാൽ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ ആശങ്ക. അങ്ങനെയെങ്കിൽ ആർ.ബി.ഐ കൂടുതൽ ശക്​തമായ നടപടികൾ സ്വീകരിക്കേണ്ടി വരും​.

LEAVE A REPLY

Please enter your comment!
Please enter your name here