ഉപ്പളയിലെ ബന്തിയോടും അഞ്ചര ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി

0
255

ഉപ്പള: ഉപ്പള കെഎസ്ഇബി സെക്ഷന് കീഴിലെ ഉപഭോക്താക്കളുടെ വീട്ടില്‍ നിന്നും വന്‍ വൈദ്യുതി മോഷണം പിടികൂടി. ഉപ്പള യുസഫ് അറബി എന്നയാളുടെ വീട്ടിലാണ് ഏകദേശം മൂന്നര ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടന്നത്. ബന്ദിയോട് ബി.കെ യുസഫിന്റെ വീട്ടില്‍ നിന്നും രണ്ട് ലക്ഷത്തി എഴുപത്തഞ്ചായിരം രൂപയുടെ വൈദ്യതി മോഷണവും, ബി.കെ കാസിമിന്റെ വീട്ടില്‍ നിന്നും രണ്ട് ലക്ഷത്തി ഇരുപത്തഞ്ചായിരം രൂപയുടെ മോഷണവുമാണ് എപിട്ടിഎസ് വിജിലന്‍സ് സ്‌ക്വാഡ് കണ്ടെത്തിയത്. ഇവര്‍ക്ക് പിഴ അടക്കാനുള്ള നോട്ടിസ് നല്‍കി. വൈദ്യുതി മോഷണം പതിവാകുന്നതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here