ഈ മാസം തുടർച്ചയായ ദിവസങ്ങൾ ബാങ്കുകൾ സ്തംഭിക്കും

0
271

തൃ​ശൂ​ർ: ഈ ​മാ​സം നാ​ലു ദി​വ​സം ബാ​ങ്കു​ക​ൾ സ്തം​ഭി​ക്കും. 11ന് ​ശി​വ​രാ​ത്രി അ​വ​ധി​യും 13, 14 തീ​യ​തി​ക​ളി​ൽ ശ​നി, ഞാ​യ​ർ അ​വ​ധി​ക​ളും 15, 16ന്​ ​ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കും വ​രു​ന്ന​തി​നാ​ലാ​ണി​ത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നെ​തി​രെ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളും ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നും എ​ൽ.​ഐ.​സി ഓ​ഹ​രി വി​ൽ​പ​ന​ക്കു​മെ​തി​രെ ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

Also Read ആമസോണില്‍ ചക്കക്കുരുവിന്റെ വിലകേട്ടാല്‍ നിങ്ങള്‍ ഞെട്ടും

തി​ങ്ക​ളാ​ഴ്ച ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ മാ​സ്ക്​ ധ​രി​ച്ച് ജോ​ലി ചെ​യ്യും. 17ന് ​ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ജീ​വ​ന​ക്കാ​രും 18ന് ​എ​ൽ.​ഐ.​സി ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കും. ബാ​ങ്ക് പ​ണി​മു​ട​ക്കി​െൻറ ഭാ​ഗ​മാ​യി 12ന് ​ജി​ല്ല- ടൗ​ൺ ത​ല ധ​ർ​ണ​ക​ളും റാ​ലി​ക​ളും ന​ട​ക്കും.

എ.​ഐ.​ബി.​ഇ.​എ, എ.​ഐ.​ബി.​ഒ.​സി, എ​ൻ.​സി.​ബി.​ഇ, എ.​ഐ.​ബി.​ഒ.​എ, ബി.​ഇ.​എ​ഫ്.​ഐ, ഐ.​എ​ൻ.​ബി.​ഇ.​എ​ഫ്, ഐ.​എ​ൻ.​ബി.​ഒ.​സി, എ​ൻ.​ഒ.​ബി.​ഡ​ബ്ല്യു, എ​ൻ.​ഒ.​ബി.​ഒ സം​ഘ​ട​ന​ക​ള​ട​ങ്ങു​ന്ന ഒ​മ്പ​ത് യൂ​നി​യ​നു​ക​ളു​ടെ ദേ​ശീ​യ ഐ​ക്യ​വേ​ദി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് പൊ​തു​മേ​ഖ​ല -സ്വ​കാ​ര്യ -വി​ദേ​ശ -ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ലാ​ണ് പ​ണി​മു​ട​ക്ക്. ജ​ന​വി​രു​ദ്ധ പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​ത്ത​പ​ക്ഷം കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​നി​യ​ൻ സം​സ്ഥാ​ന ക​ൺ​വീ​ന​ർ സി.​ഡി. ജോ​സ​ൻ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here