ഇൻസ്റ്റഗ്രാം ലൈവിനിടെ കണ്ണുതെറ്റിയ നിമിഷം, ചീറിയടുത്ത് പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വിഡിയോ

0
749

പാമ്പുപിടിത്തക്കാരെ പാമ്പ് ആക്രമിക്കുന്ന വാർത്തകൾ പലപ്പോഴായി കേൾക്കാറുണ്ട്. അൽപമൊന്ന് ശ്രദ്ധ തെറ്റുമ്പോഴാണ് പാമ്പുകൾ കൃത്യസമയം നോക്കി ആക്രമിക്കുന്നത്. അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നത്.

ഇൻസ്റ്റഗ്രാം ലൈവ് വിഡിയോക്കിടെ മൃഗശാല ജീവനക്കാരനെ പെരുമ്പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതാണ് വിഡിയോ. കാലിഫോർണിയയിലെ ഇഴജന്തുക്കളുടെ പ്രദർശന ശാലയുടെ സ്ഥാപകനായ ജേ ബ്രൂവറിന് നേരെയാണ് പാമ്പ് ചീറിയടുക്കുന്നത്.

ഇൻസ്റ്റഗ്രാം ലൈവിനിടെ ജേ ബ്രൂവറിന് നേരെ പാമ്പ് ചീറിയടുക്കുകയായിരുന്നു. ‘ഈ പാമ്പ് എത്ര മിടുക്കനാണെന്ന് നോക്കൂ, എന്‍റെ കണ്ണ് ഒന്നു തെറ്റിയതും അവൾ അറിഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ഈ ക്ലിപ്പ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ചത്.

വിഡിയോ കണ്ട് ഞെട്ടിത്തരിച്ചതായി നിരവധി പേരാണ് കമന്‍റ് ചെയ്തത്. പാമ്പുകളുമായി ഇടപഴകുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ബ്രൂവറിനെ ഉപദേശിക്കുന്നമുണ്ട്. പാമ്പിന്‍റെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടിട്ടും എങ്ങനെ അദ്ദേഹത്തിന് ശാന്തനായി തുടരാൻ കഴിയുന്നുവെന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.

https://www.instagram.com/reel/CMZq-XJFmvj/?igshid=xo513gw1uyg4

LEAVE A REPLY

Please enter your comment!
Please enter your name here