അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ട്വന്റി 20 പരമ്പരക്കിറങ്ങുന്‌പോള്‍ മറ്റൊരു നാഴികക്കല്ലിന് അരികെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 72 റണ്‍സ് കൂടി നേടിയാല്‍ ട്വന്റി20യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടം കോലിക്ക് സ്വന്തമാവും. 85 കളിയില്‍ 2928 റണ്‍സുമായാണ് വിരാട് കോലി മൊട്ടേറയിലെ ക്രീസിലെത്തുക. 2010 ജൂണ്‍ 12ന് ഹരാരെയില്‍ സിംബാബ്‌വേയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച കോലിയുടെ ബാറ്റില്‍ നിന്ന് പറന്നത് 265 ബൗണ്ടറികളും 81 സിക്‌സും.
25അര്‍ധസെഞ്ച്വറി. പുറത്താവാതെ നേടിയ 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മ്മ. 2,773 റണ്‍സാണ് രോഹിത്തിന്റെ സന്പാദ്യം. 2839 റണ്‍സുമായി ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ രണ്ടാമത്. 2,346 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 2,335 ഷുഐയ്ബ് മാലിക്കും നാലും അഞ്ചും സ്ഥാനങ്ങളിലും.