ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര; വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുംബൈ താരം

0
621

ഫിറ്റ്നസ് ടെസ്റ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പയില്‍ നിന്ന് പുറത്തായ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാര്‍ ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിറ്റ്‌നസ് ടെസ്റ്റില്‍ വരുണ്‍ രണ്ടാമതും പരാജയപ്പോട്ടതോടെയാണ് രാഹുല്‍ ചഹാറിനെ ടീമിലേക്ക് പരിഗണിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നത്.

ഇന്ത്യയുടെ പുതിയ ഫിറ്റ്നസ് ചട്ട പ്രകാരം 2 കിലോമീറ്റര്‍ 8.5 മിനുട്ടില്‍ ഓടിത്തീര്‍ക്കണം. യോയോ ടെസ്റ്റില്‍ 17.1 എങ്കിലും സ്‌കോര്‍ നേടണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കില്ല. എന്നാല്‍ ഈ കടമ്പ വരുണിന് മറികടക്കാനായില്ല. പരിക്കിനെത്തുടര്‍ന്ന് മൂന്ന് മാസത്തിലേറെയായി വരുണ്‍ വിശ്രമത്തിലായിരുന്നു.

From IPL to T20I selection - Rahul Chahar's phenomenal journey - 100MB

പുതുമുഖ താരമായ രാഹുല്‍ തെവാത്തിയയും ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതോടെ താരവും ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായേക്കില്ല. ഇതോടു കൂടിയാണ് രാഹുല്‍ ചഹാറിലേക്ക് അവസരം വന്നെത്തുന്നത്. 2019ലെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ താരമാണ് രാഹുല്‍.

Take on the bowlers' was on my mind: Rahul Tewatia

അഞ്ച് മത്സരങ്ങടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇനി കളിക്കാനുള്ളത്. മാര്‍ച്ച് 12,14,16,18,20 തിയതികളിലാണ് ടി20 മത്സരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here