ഇന്ത്യന്‍ നഗരങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍

0
498

ഭോപ്പാല്‍: കോവിഡ് വീണ്ടും വര്‍ധിച്ചതോടെ മദ്ധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍. ശനിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെയാണ് ലോക്ക്ഡൗണ്‍.

മാര്‍ച്ച് 31 വരെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശില്‍ ഇന്ന് 1,140 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,73,097 ആയി.

അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ദിവസമാണിന്ന്. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,14,331 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here