അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് മാര്‍ച്ച് മാസത്തിലും ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസുകളുമായി എത്തുകയാണ്. ഇത്തവണ രണ്ടു ഭാഗ്യശാലികള്‍ക്കാണ് കോടികള്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.
ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി ദിര്‍ഹമാണ്(ഏകദേശം 20 കോടിയോളം ഇന്ത്യന്‍ രൂപ). രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 50 ലക്ഷം ദിര്‍ഹം(10 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാം. ഇതിന് പുറമെ ആകര്‍ഷകമായ മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിക്കുന്നവര്‍ക്ക് റേഞ്ച് റോവര്‍ വെലാര്‍ 2021 മോഡല്‍ ആഢംബര കാറും സമ്മാനമായി ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് നിരന്തരം സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുന്ന ബിഗ് ടിക്കറ്റിന്റെ മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും മത്സരങ്ങളും അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരുക.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.
10 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിനും 5 മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിനും പുറമെ മറ്റ് എട്ട് ക്യാഷ് പ്രൈസുകള്‍ കൂടി ബിഗ് ടിക്കറ്റ് നല്‍കുന്നു. 3,5,0000 ദിര്‍ഹമാണ് മൂന്നാം സമ്മാനം. നറുക്കെടുപ്പില്‍ നാലാം സ്ഥാനം നേടുന്നവര്‍ക്ക് 2,50,000 ദിര്‍ഹവും അഞ്ചാം സമ്മാനമായി 1,00,000 ദിര്‍ഹവും ലഭിക്കുന്നു. 90,000ദിര്‍ഹമാണ് ആറാം സമ്മാനം. ഏഴാം സമ്മാനം 80,000 ദിര്‍ഹം. എട്ടാം സ്ഥാനം നേടുന്നവരെ കാത്തിരിക്കുന്നത് 70,000ദിര്‍ഹമാണ്. 60,000 ദിര്‍ഹം ഒമ്പതാം സമ്മാനവും പത്താം സമ്മാനം 50,000 ദിര്‍ഹവുമാണ്.
നറുക്കെടുപ്പിന് പുറമെ ഓണ്‍ലൈനായും സ്‌റ്റോറുകള്‍ വഴിയും നിരവധി മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് നല്‍കുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്‌കൈപാര്‍ക്ക് പ്ലാസ കൗണ്ടര്‍ സന്ദര്‍ശിച്ച് ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ക്ലോ മെഷീന്‍ ഗെയിം കളിക്കാനുള്ള യോഗ്യത ലഭിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ഗോള്‍ഡ് വൗച്ചറുകള്‍, ടാബ്ലറ്റ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍, സൗജന്യ ബിഗ് ടിക്കറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മറ്റൊരു മത്സരം കൂടി ബിഗ് ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം- ടെര്‍മിനല്‍ ഒന്നിലെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും വലിയ കട്ടൗട്ടുകള്‍ സമീപം നിന്ന് സെല്‍ഫി എടുത്ത ശേഷം ഈ ഫോട്ടോ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്ത് #BigTicketAbuDhabi എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യുക. ഇതുവഴി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ഏപ്രില്‍ മൂന്നിന് നടക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു.