മംഗല്‍പ്പാടി: മംഗല്‍പ്പാടി പഞ്ചായത്തിന്റെ കുബണൂരില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാ വശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
Also Read കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം
സംസ്‌ക്കരണം ശരിയായ രീതിയില്‍ നടക്കാത്തതിനെ തുടര്‍ന്ന് ഇവിടെ മാലിന്യം കുന്നുകൂടികിടക്കുന്നത് പരിസരവാസികളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്.എച്ച് ആര്‍ പി എം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്‌ണന്‍ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു. ആക്ഷന്‍ കമ്മറ്റി പ്രസിഡന്റ് ശംസുദ്ദീന്‍ ആധ്യക്ഷം വ ഹിച്ചു.