തലശ്ശേരി: തലശ്ശേരിയിലെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിലൂടെ അപ്രതീക്ഷിത പ്രതിസന്ധിയാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. 2016-ല്‍ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസിന്റേതാണ് പത്രിക തള്ളിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25-ന് മണ്ഡലത്തില്‍ എത്താനിരിക്കെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരരംഗത്തില്ലായത്.
ആഭ്യന്തര വിമാന യാത്രകളുടെ ചെലവേറും, ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാർ
ജാഗ്രതകുറവാണ് തലശ്ശേരിയില്‍ ബിജെപിക്ക് വിനയായത്. ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ഫോം എയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാല്‍ എന്‍.ഹരിദാസ് സമര്‍പ്പിച്ച പത്രികയില്‍ സീല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പുണ്ടായിരുന്നില്ല. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് കെ.ലിജേഷായിരുന്നു ഡമ്മി സ്ഥാനാര്‍ഥി.
മണ്ഡലത്തില്‍ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു ബിജെപി. അതുകൊണ്ടാണ് ജില്ലാ പ്രസിഡന്റിനെ തന്നെ തലശ്ശേരിയില്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്.
സബ് കളക്ടര്‍ അനുകുമാരിക്ക് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നല്‍കിയിരുന്നത്. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ എ.എന്‍.ഷംസീറും യുഡിഎഫിന് വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്.
2016-ല്‍ 22125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവന്‍ നേടിയിരുന്നത്.